കേരളത്തിൽ ഇന്ന് താരമായി മാറിയിരിക്കുകയാണ് ചക്കയടയും കുമ്പിളപ്പവും. ഗൾഫ് നാടുകളിലേക്ക് കയറ്റിയയക്കുന്ന തെരളിയപ്പം അഥവാ കുമ്പിളപ്പത്തിനും ചക്കയടയ്ക്കും വ്യക്തമായ കണക്കുകളില്ല. ഇതുണ്ടാക്കുന്നത് വയണയിലയിലാണ്.

To advertise here,

കറുവയില എന്നും എടനയിലയെന്നും പലയിടത്തും ഇതിന്‌ പേരുണ്ട്‌. ചക്ക ചേർത്തുകൊണ്ടും അല്ലാതെയും കുമ്പിളപ്പം ഉണ്ടാക്കാം. വയണയില കോൺ ആകൃതിയിൽ കുമ്പിളാക്കി അതിൽ അരിപ്പൊടിയും ശർക്കരയും ചേർത്ത മാവ് നിറയ്ക്കും. ബാക്കി നീണ്ടുനിൽക്കുന്ന ഇലയുടെഭാഗം മടക്കി ഞെട്ടുകൊണ്ട് കുത്തിവെച്ച് കുമ്പിളപ്പം ഉണ്ടാക്കുന്നു. വയണയിലയ്ക്ക് നല്ല നീളവും വീതിയും പ്രത്യേക സുഗന്ധവും ഉണ്ടായിരിക്കും. ഇലയുടെ ഈ പ്രത്യേക മണമാണ് പലഹാരത്തിന്റെ സ്വാദ് വർധിപ്പിക്കുന്നത്.

placeholder
വയണയിലയിൽ ചക്ക അട ഉണ്ടാക്കുന്നു| ഫോട്ടോ: മാതൃഭൂമി

കറുവ കുടുംബം

സുഗന്ധ വിളവിപണിയിൽ ഏറെ ശ്രദ്ധേയമാണ്‌ കറുവപ്പട്ട. വിപണിയിൽ സിന്നമൺ എന്നും കാസിയ എന്നും രണ്ടുതരം ഉണ്ട്. ഇവ പൊതുവിൽ ശ്രീലങ്കൻ കറുവപ്പട്ട (സിന്നമോമം വെറം) എന്നും ചൈന കാസിയ (സിന്നമോമം കാസിയ) എന്നും അറിയപ്പെടുന്നു. വളരെ കനംകുറഞ്ഞ മൃദുവായ തൊലിയോടുകൂടിയ സുഗന്ധമുള്ള ശ്രീലങ്കൻ കറുവയാണ് യഥാർഥ കറുവ. ചൈന കാസിയ കട്ടികൂടിയ പരുത്ത തൊലിയുള്ള ഇനമാണ്. ഇന്ത്യൻ സിന്നമൺ എന്നറിയപ്പെടുന്ന ഇന്ത്യൻ ബേ ലീഫ് എന്ന സിന്നമോമം തമാലയും വിപണിയിലുണ്ട്.

കാട്ടുകറുവയിനങ്ങളായ സിന്നമോമം മാക്രോ കാർപ്പം റിപ്പേറിയം, ട്രാവൻകൂറിയൻ മലബാട്രം എന്നിവതമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. ഇതിൽ സിന്നമോമം മലബാട്രം ആണ് വയണയില എന്ന് പൊതുവിൽ അറിയപ്പെടുന്നത്. ഇതിൽതന്നെ വ്യത്യസ്തയിനങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വിവരങ്ങൾക്ക്: 9446141724

ഇവിടെയുണ്ട് ഒരു വയണയിലത്തോട്ടം

തൃശ്ശൂർ അതിരപ്പിള്ളി പഞ്ചായത്തിലെ പച്ചക്കാട് ഷാജി സ്ഥിരമായി ചക്ക അടയും കുമ്പിളപ്പവും ഉണ്ടാക്കി വിതരണം ചെയ്യുന്ന വ്യക്തിയാണ്. ഇതിനാവശ്യമായ നല്ല വീതിയും നീളവും സുഗന്ധവുമുള്ള കാ ട്ടുകറുവയില സ്വയം ശേഖരിക്കുകയാണ് പതിവ്. സീസണിൽ ഒരുദിവസം 5000 അപ്പംവരെയുണ്ടാക്കി കൊടുക്കേണ്ടതായി വരാറുണ്ട്.\

placeholder
ഷാജി

ചക്കയടയ്ക്ക് ആവശ്യക്കാർ ഏറിയതോടെ ഇതിനായുള്ള വയണയിലയെ വരുതിയിലാക്കാനായിരുന്നു ഷാജിയുടെ പരിശ്രമം. നല്ലവിതിയും നീളവും പ്രത്യേക സുഗന്ധവുമുള്ള കാട്ടുകറുവയിലതേടി വലഞ്ഞ ഷാജി ഒരു തോട്ടമുണ്ടാക്കാനുള്ള തീരുമാനത്തിലെത്തി. സ്വന്തം അനുഭവംവെച്ച് മേന്മയുള്ള ചില മരങ്ങൾ കണ്ടെത്തി. പിന്നീട് കാടിനോടുചേർന്ന കിളിക്കൂടുകൾക്ക് സമീപം മുള ച്ചുപൊന്തുന്ന കാട്ടുകറുവത്തൈകൾ ശേഖരിച്ച് സ്വന്തം തൊടിയിൽ കൂടത്തൈകളാക്കി വളർത്തി. ഇതിൽനിന്ന് ഇലയുടെ ഗുണം അനുസരിച്ച് തൈകൾ തിരഞ്ഞെടുക്കും. ഇവ തോട്ടത്തിൽ നട്ടുവളർത്തും. ഇത്തരത്തിൽ തിരഞ്ഞെടുത്തുനട്ട ഏകദേശം മുന്നൂറോളം മരങ്ങൾ ഇന്ന് ഷാജിയുടെ തോട്ടത്തിലുണ്ട്.

ഒരുമരത്തിൽനിന്ന് ഒരുതവണ മേന്മയുള്ള മുന്നൂറ് ഇല കൾവരെ ലഭിക്കും. നാലുവർഷം പ്രായമായ മരങ്ങളിൽ നിന്ന് സ്വന്തം ആവശ്യത്തിന് ഇലകൾ ശേഖരിച്ചുകഴിഞ്ഞ് ബാക്കിയുള്ളവ ഒരുരൂപനിരക്കിൽ വിൽക്കുമെന്ന് ഷാജി പറയുന്നു. വിവരങ്ങൾക്ക്: 9747805509