'വിന്‍ സിയുടെ പരാതി ലഭിച്ചിട്ടില്ല, അന്വേഷണവുമായി സഹകരിക്കും, സൂത്രവാക്യം സിനിമയെ കൊല്ലരുത്'
വിന്‍ സിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച നിര്‍മാതാവ് സിനിമയില്‍ ഐസിസി ഉണ്ടായിരുന്നെന്നും എന്നാല്‍ അങ്ങനെയൊരു പരാതി ലഭിച്ചിരുന്നില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് വിഷയം ശ്രദ്ധയില്‍ പെട്ടതെന്നും വിന്‍ സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നെന്നും നിര്‍മാതാവ് ശ്രീകാന്ത് പറഞ്ഞു. തിങ്കളാഴ്ച ഫിലിം ചേംബറുമായി സിനിമയുടെ ആഭ്യന്തര സമിതി യോഗം ചേര്‍ന്ന് വിന്‍ സിക്ക് നീതി ഉറപ്പാക്കുമെന്നും സെറ്റില്‍ ഇതുപോലെ ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്ന മറ്റുവ്യക്തികള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാപ്പകലില്ലാതെ, ഇടവേളയില്ലാതെ 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണ് സൂത്രവാക്യം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, സദ്ബുദ്ധിയുള്ളവര്‍ക്ക് അത് അങ്ങനെ കാണാനാകില്ല. ഇത്തരം ആരോപണങ്ങള്‍ എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ട്. സാമ്പത്തികമായും വൈകാരികമായും ഇക്കാര്യങ്ങള്‍ ഞങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും സത്യം പുറത്തുവരാന്‍ അന്വേഷണവുമായി സഹകരിക്കാനും ഞങ്ങളുടെ ശ്രദ്ധയില്‍ പെടാതെപോയ കാര്യങ്ങളുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാനും ഞങ്ങള്‍ പൂര്‍ണമായി സഹകരിക്കും. സിനിമയെ കൊല്ലരുത്', ശ്രീകാന്ത് പറഞ്ഞു
ഷൈനിനെക്കൊണ്ട് ചിത്രീകരണത്തിന് വ്യക്തിപരമായി ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ യുജിന്‍ ജോസ് ചിറമ്മേല്‍ പറഞ്ഞു. 25 ദിവസമായിരുന്നു ഷൂട്ടിന് വേണ്ടിയിരുന്നത്. രണ്ട് ദിവസം അധികവും ഡേറ്റ് തന്നിട്ടുണ്ട്. സെറ്റില്‍ സമയത്ത് വന്നിട്ടുമുണ്ട്. എന്നാല്‍, ഇത് ഷൈനിനെ ന്യായീകരിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ആര്‍ക്കാണ് പ്രശ്‌നങ്ങള്‍ അറിയാവുന്നതെന്ന് വിന്‍സി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റെജിന്‍ എസ്. ബാബു പറഞ്ഞു.
Content Highlights: Shine Tom Chacko Misconduct Allegations: Producer Responds
Published: 19 Apr 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented