പുല്പള്ളി : ആയിരത്തിലേറെ സ്ത്രീകളെ അണിനിരത്തി പുല്പള്ളി ഗ്രാമപ്പഞ്ചായത്തൊരുക്കിയ വനിതാസംഗമം ‘നിറവ് ടു.കെ.26’ ശ്രദ്ധേയമായി. സംഗമത്തിന് മുന്നോടിയായി രാവിലെ ടൗണിൽ വിളംബരറാലി നടത്തി. തുടർന്ന് പുല്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിൽനടന്ന സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. നിഖിൽ അധ്യക്ഷത വഹിച്ചു.

To advertise here,

കലാമണ്ഡലം ഡോ. റെസി ഷാജിദാസ്, നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, സ്ഥിരംസമിതി അധ്യക്ഷരായ കലാരാജ് ഉണ്ണികൃഷ്ണൻ, ഷൈജ മഗേഷ്, ജൂനിയർ സൂപ്രണ്ട് സി.ജെ. വിൽസൺ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എ.സി. ഉഷ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.