പുല്പള്ളി : വേനൽ ശക്തമാകുംമുൻപേ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പരമാവധി ജലം സംഭരിക്കുന്നതിനുമായി മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തടയണകൾ നിർമിക്കുന്നതിന്റെയും നിലവിലുള്ള ചെക്ഡാമുകൾ നവീകരിക്കുന്നതിന്റെയും മുന്നോടിയായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ജലസ്രോതസ്സുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള പരിശോധന തുടങ്ങി.

To advertise here,

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, സ്ഥിരംസമിതി അധ്യക്ഷരായ മുനീർ ആച്ചിക്കുളം, ഷൈനി സണ്ണി, മിനി ജെയിംസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോസ് കണ്ടംതുരുത്തിയിൽ, പി.കെ. രാജൻ, സജി കൊച്ചുകുടിയിൽ, അനീഷ ബെന്നി, സണ്ണി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.