കല്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്പറ്റ മേഖലയുടെ നേതൃത്വത്തിൽ കല്പറ്റ നഗരസഭയിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിൻ‍െറ സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാതലത്തിൽ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് നടത്തുന്ന 'ഇന്ത്യയുടെ ഭാവി' കാംപെയ്‌ൻ‍െറ ഭാഗമായാണ് ശാസ്ത്ര സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്. ശാസ്ത്ര സംവാദ സദസ്സുകൾ, വീട്ടുമുറ്റ ക്ലാസുകൾ, ഗൃഹസന്ദർശനം, ബാലോത്സവം, യുവസംഗമം, ജെൻഡർ സെമിനാർ, വയോജനസംഗമം, സിനിമാപ്രദർശനം, പാട്ടുകൂട്ടം, ശാസ്ത്രപുസ്തക പ്രചാരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പരിഷത്ത് മേഖലാ പ്രസിഡൻ‍റ് രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ, സ്ഥിരംസമിതിയധ്യക്ഷന്മാരായ പി.ടി. വർഗീസ്, എ.ആർ. ബിനി, ശശിധരൻ, കൗൺസിലർ കെ. ഹരിത, ഗീത, ഇ.കെ. ബിജുജൻ, എം.പി. മത്തായി, എൻ.കെ. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. വിശ്വനാഥൻ (ചെയ.), പി. വിനോദ് കുമാർ, എം. ദേവകുമാർ, ഷമീർ ഒടുവിൽ (വൈ.ചെയ.), കെ.ടി. ശ്രീവത്സൻ (ജന.കൺ.), കെ.എം. നവാസ്, എ.കെ. രാജേഷ്, എം.പി. അനൂപ്(ജോ.കൺ.), അനിത(ട്രഷ.).

To advertise here,