സ്‌കേറ്റിങ് ബോര്‍ഡിലെ അഭ്യാസപ്രകടനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ജാനകിയെന്ന അഞ്ചുവയസ്സുകാരി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട് രാജ്യത്തെ  പ്രായം കുറഞ്ഞ സ്‌കേറ്റ്‌ബോര്‍ഡര്‍മാരില്‍ ഒരാളായ ജാനു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നാണ് ഈ കുഞ്ഞു സ്‌കേറ്റ്‌ബോര്‍ഡറുടെ വലിയ സ്വപ്നം.