മാസ്റ്ററിലെ വാത്തി കമിങ് എന്ന ​ഗാനത്തിന് അതിശയിപ്പിക്കുന്ന ചുവടുകൾ വച്ച് സമൂഹമാധ്യമത്തിൽ വൈറലായ വൃദ്ധി വിശാൽ ഇതാ മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സീരിയൽ താരത്തിന്റെ വിവാഹ ചടങ്ങിനിടെ വാത്തി ​ഗാനത്തിന് പുറമേ അല്ലു അർജുന്റെ രാമുലോ എന്ന ​ഗാനത്തിനും വൃദ്ധി ചുവടുകൾ വച്ചിരുന്നു. അല്ലുവിന്റെ കടുത്ത ആരാധികയായ വൃദ്ധിക്കുട്ടി താരത്തിന് പിറന്നാളാശംസ അറിയിച്ച് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അല്ലുവിന്റെ കട്ടഫാനാണ് താൻ എന്നു പറയുന്ന വൃദ്ധി ബുട്ടബൊമ്മ എന്ന ​ഗാനത്തിനാണ് ഇക്കുറി ചുവടുവച്ചിരിക്കുന്നത്.