മോട്ടോർ സൈക്കിളിനെ ദൈവമായി ആരാധിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ജോധ്പൂർ-പാലി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഓം ബന്ന മന്ദിർ അല്ലെങ്കിൽ 'ബുള്ളറ്റ് ബാബ' ക്ഷേത്രം ഇന്ത്യയിലെ നിഗൂഢമായ ആരാധനാലയങ്ങളിൽ ഒന്നാണ്. 1988-ൽ അപകടത്തിൽ മരിച്ച ഓം സിംഗ് റാത്തോഡ് എന്ന യുവാവിന്റെ റോയൽ എൻഫീൽഡ് 350 ബുള്ളറ്റ് ബൈക്കാണ് (RNJ 7773) ഇവിടെ പ്രതിഷ്ഠ.

To advertise here,

അപകടത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ പൂട്ടയിട്ടിരുന്ന ബൈക്ക് രാത്രിയിൽ ദുരൂഹമായി അപ്രത്യക്ഷമാവുകയും അപകടസ്ഥലത്ത് തിരികെയെത്തുകയും ചെയ്ത സംഭവമാണ് ഈ ക്ഷേത്രനിർമ്മാണത്തിന് വഴിവെച്ചത്. ഇന്ന് ഹൈവേയിലൂടെ പോകുന്ന യാത്രക്കാരെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ഈ ബുള്ളറ്റ് ബാബയാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പൂക്കൾക്കൊപ്പം മദ്യക്കുപ്പികൾ വഴിപാടായി നൽകുന്ന ഈ അപൂർവ്വ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് 'ബുള്ളറ്റ് ബാബ' ക്ഷേത്രം