മനുഷ്യന് ഇത്ര ആർത്തി പാടില്ലെന്നാണ് നമ്മൾ പൊതുവെ പറയാറ്. എന്നാൽ വിരാട് കോലിയെ വിരാട് കോലിയാക്കുന്നത് ഈ ആർത്തിയാണ്. റണ്ണുകളോടും വിജയങ്ങളോടുമുള്ള ആർത്തി. ആ ആർത്തിയാണ് ഓരോ ദിവസവും ആ വില്ലോത്തടി കൈയിലെടുക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഐപിഎൽ ഫൈനലിൽ ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ആർസിബി ആരാധകരുടെ ആവേശം ഒട്ടും കുറയാതിരുന്നത് അയാൾ ക്രീസിലുണ്ടെന്ന ആത്മവിശ്വാസം കാരണമായിരുന്നു. ഒടുവിൽ 18-ാം ഓവറിൽ അർഷദ് ഖാനെ തുടർച്ചയായി ഫോറും സിക്‌സുമടിച്ച് ആർസിബിയെ തുടർച്ചയായ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുമ്പോൾ 42 പന്തിൽ നിന്ന് 75* റൺസുമായി ഒരാൾക്കും കീഴ്‌പ്പെടുത്താനാകാതെ അയാൾ ആ 22 വാരയ്ക്കിടയിൽ അജയ്യനായി നിന്നു.

To advertise here,