നീണ്ട 951 ദിവസത്തെ കാത്തിരിപ്പിന് ശേഷം നെയ്മർ ജൂനിയർ വീണ്ടും ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങി. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ തങ്ങളുടെ ആധികാരികമായ തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ചെയ്തു. വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഇരട്ട ഗോളുകളും കാർലോ ആൻസലോട്ടിയുടെ കീഴിൽ ടീം കൈവരിച്ച പുതിയ ഉണർവും ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ആദ്യ മത്സരങ്ങളിൽ കണ്ട പിഴവുകൾ പരിഹരിച്ച് മുന്നേറുന്ന ബ്രസീലിന് ഇനി വരാനിരിക്കുന്നത് വലിയ അഗ്നിപരീക്ഷകളാണ്. റൗണ്ട് ഓഫ് 32-ൽ ബ്രസീലിനെ കാത്തിരിക്കുന്നത് കരുത്തരായ ജപ്പാനോ അതോ നെതർലൻഡ്‌സോ ആയിരിക്കാം. നെയ്മറിന്റെ തിരിച്ചുവരവും ബ്രസീലിന്റെ നോക്കൗട്ട് സാധ്യതകളും മാതൃഭൂമി സ്പോർട്സ് വിശകലനം ചെയ്യുന്നു. 

To advertise here,