'ഡ്രൈവർ സീറ്റിൽ എന്നെ കണ്ട് ഇറങ്ങിപ്പോയവരുണ്ട്; വണ്ടിയാകുമ്പോൾ തട്ടും, അത് ആരോടിച്ചാലും'
കെഎസ്ആർടിസിയിലാണ് ജോലി എന്ന് പറയുമ്പോൾ കണ്ടക്ടർ ആയിട്ടാണോ എന്നാണ് ആര്യയോട് ആളുകൾ ആദ്യം ചോദിക്കുക. ഡ്രൈവർ കൂടിയാണെന്ന് പറയുമ്പോൾ അത്ഭുതപ്പെടും. അയ്യേ ഡ്രൈവറോ എന്ന് കളിയാക്കിയ ബന്ധുക്കൾ അടക്കമുള്ളവരുണ്ട്. എന്നാൽ ആര്യ ബസ് ഓടിക്കുന്ന വീഡിയോ ഒരു പോലീസ് ഉദ്യോഗസ്ഥൻ പകർത്തുകയും അത് വൈറലാവുകയും ചെയ്തതോടെ കഥമാറി. കളിയാക്കി ചിരിച്ചവർ തന്നെ മോൾ നന്നായി ഡ്രൈവ് ചെയ്യുന്നുണ്ടല്ലോ എന്ന് അഭിമാനത്തോടെ പറയാൻ തുടങ്ങി.
സ്ത്രീകൾ വാഹനം ഓടിക്കുമ്പോൾ എവിടെയെങ്കിലും തട്ടിയാൽ അവർക്ക് ഓടിക്കാൻ അറിയാത്തതാണെന്ന മനോഭാവമാണ് മിക്കവർക്കുമെന്ന് പറയുകയാണ് ആര്യ. 'ആരോടിച്ചാലും വണ്ടിയാകുമ്പോൾ തട്ടും. അത് എത്ര ശ്രദ്ധിച്ചാലും ചില സന്ദർഭങ്ങളിൽ അപകടമുണ്ടാവും. അതിനെ പെണ്ണ് ഓടിച്ചത് കൊണ്ടാണെന്നും, അവൾക്ക് ഓടിക്കാനറിയാത്തതാണെന്നും കാണരുത്. ഡ്രൈവർ സീറ്റിൽ എന്നെ കണ്ട് ഇറങ്ങിപ്പോയവരുണ്ട്. ഇതുപോലൊരു പ്രൈവറ്റ് ബസിൽ പെണ്ണ് ഓടിച്ചിട്ട് ബ്രേക്ക് പിടിച്ചപ്പോൾ എല്ലാവരും കൂടെ വന്ന് വീണു. അതുപോലെയായിരിക്കും ഇവൾ ഓടിച്ചാലും എന്ന് കളിയാക്കി പോവുകയായിരുന്നു അവർ', ആര്യ പറയുന്നു.
Inshort: KSRTC driver Arya was mocked for being a woman behind the wheel. But after a video of her driving went viral, critics turned into admirers. She now speaks out against the gender bias women drivers face.
Content Highlights: Arya, a KSRTC bus driver, faced gender bias but a viral video changed perceptions
Published: 08 Apr 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented