ഓറഞ്ച് നിറത്തിലായിരുന്നു സ്വിഫ്റ്റിന്റെ എസി സ്ലീപ്പർ മുതൽ നോൺ എസി ഡീലക്‌സ് വരെ ഒരുങ്ങിയിരുന്നത്.

കെഎസ്ആർടിസിയുടെ ഉപകമ്പനിയായാണ് കെ-സ്വിഫ്റ്റ് രൂപീകരിച്ചത്. 2022 ഏപ്രിൽ 11-നാണ് സ്വിഫ്റ്റിന്റെ ബസുകൾ നിരത്തുകളിൽ എത്തിതുടങ്ങിയത്. സ്വിഫ്റ്റ് രൂപീകരിച്ചതിന് ശേഷം ഈ കമ്പനിക്കായാണ് കെഎസ്ആർടിസിയുടെ ബസുകളിൽ കൂടുതലും എത്തിയത്. എസി സ്ലീപ്പർ സർവീസായി ഗജരാജ, എസി സീറ്റർ ബസായ ഗരുഡ, നോൺ എസി ഡീലക്‌സ്, സൂപ്പർഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ എന്നീ സർവീസുകളാണ് സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്തിരുന്നത്.
തുടക്കം മുതൽ തന്നെ ഒരേ കളർ പാറ്റേൺ സ്വീകരിച്ചാണ് സ്വിഫ്റ്റ് ബസുകൾ എത്തിയിരുന്നത്. ഓറഞ്ച് നിറത്തിലായിരുന്നു സ്വിഫ്റ്റിന്റെ എസി സ്ലീപ്പർ മുതൽ നോൺ എസി ഡീലക്‌സ് വരെ ഒരുങ്ങിയിരുന്നത്. എന്നാൽ, കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസുകളിൽ ഒരു നിറംമാറ്റമാണ് ഇപ്പോൾ നടക്കുന്നത്. ഓറഞ്ച് നിറത്തിൽ നിന്ന് സാധാരണ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളുടെ നിറമായ വെള്ളയിലേക്കാണ് സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് മാറുന്നത്.
സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് എയർ ബസുകളുടെ കളർ കോഡ് നിലവിലുള്ള ഡീലക്‌സ് ബസുകളുടെ പെയിന്റിലേക്ക് മാറിയപ്പോൾ എന്ന കുറിപ്പോടെ നിറംമാറിയെത്തുന്ന ബസുകളുടെ വീഡിയോ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഗ്ലോബൽ ടിവിഎസ് ബോഡിയിലായിരുന്നു സൂപ്പർ ഡീലക്‌സ് ബസുകൾ എത്തിയിരുന്നത്. ഈ ബോഡി സ്‌റ്റൈലിൽ മാറ്റം വരുത്താതെ ഡിസൈനിലാണ് മിനുക്കുപണികൾ വരുത്തിയിരിക്കുന്നത്.
കെഎസ്ആർടിസിയുടെ പാപ്പനംകോട് വർക്ക്‌ഷോപ്പിൽ വെച്ച് തന്നെയാണ് സ്വിഫ്റ്റ് ബസുകൾക്ക് ഡിസൈൻ മാറ്റം വരുത്തിയിരിക്കുന്നത്. സൂപ്പർ ഡീലക്‌സ് വിഭാഗത്തിൽ വരുന്ന എല്ലാ സ്വിഫ്റ്റ് ബസുകളും പുതിയ നിറത്തിലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസിയുടെ ബസുകൾക്ക് ഒരു യൂണിഫോമിറ്റി വരുത്തുന്നതിനായാണ് ഈ മാറ്റം വരുത്തുന്നതെന്നാണ് വിലയിരുത്തലുകൾ. എസി സ്ലീപ്പർ, എസി സിറ്റിങ് ബസുകളുടെ ഡിസൈനിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ വ്യക്തതയില്ല.
Content Highlights: KSRTC Swift Super Deluxe buses are transitioning from their signature orange to a classic white livery. Discover the reasons behind this color change and its impact on KSRTC`s fleet.
Published: 05 Feb 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented