ഇന്ത്യയിലെ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ വാഹന നിര്‍മാതാക്കളാണ് ഫോക്‌സ്‌വാഗണ്‍. പോളൊ എന്ന വാഹനം നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചത് ഫോക്‌സ്‌വാഗണ്‍ ആരാധകരെ അല്‍പ്പം വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുപകരമായി വെര്‍ട്യൂസ്, ടൈഗൂണ്‍ എന്നീ രണ്ട് വാഹനങ്ങളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്കായി നല്‍കിയത്.

To advertise here,

ഫോക്‌സ്‌വാഗണിന്റെ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വേദിയാകുന്നത് ആനുവല്‍ കോണ്‍ഫറന്‍സിലാണ്. ഇത്തവണ ഈ സമ്മേളനത്തിന് വേദിയായത് കൊച്ചിയാണ്. ഇവിടെയുമുണ്ടായി എതാനും ചില പ്രഖ്യാപനങ്ങളും ഏതാനും ചില വാഹനങ്ങളുടെ അവതരണവും.