'നീയെന്ന റൂഹ്..റൂഹ്..' മതിമറന്നിരുന്ന് നിത്യാ മാമന്‍ പാടുമ്പോള്‍ ആരും കേട്ടിരുന്ന് പോവും. നീ ഹിമ മഴയായ് വരൂ, വാതിക്കല് വെള്ളരിപ്രാവ്...ആകെ രണ്ട് പാട്ടുകളാണ് നിത്യാമാമന്‍ മലയാളത്തില്‍ പാടിയിരിക്കുന്നത്. പക്ഷേ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരിലൊരാളാണ് നിത്യ.

To advertise here,

അടുത്തകാലത്ത് ഏറെ ഹിറ്റായ സൂഫിയും സുജാതയും എന്ന സിനിമയിലെ ' വാതിക്കല് വെള്ളരിപ്രാവ്' എന്ന ഗാനമുണ്ടാക്കിയ ചലനം കെട്ടടങ്ങുന്നതിന് മുന്നേ തന്നെ പാട്ടിന്റെ കവർ വേർഷനുമായെത്തിയിരിക്കുകയാണ് നിത്യ. കീബോർഡിൽ റാല്‍ഫിൻ സ്റ്റീഫൻറെ ഇന്ദ്രജാലവും ഒപ്പമുണ്ട്.  മലയാളത്തിന്റെ ശ്രേയ ഘോഷാല്‍ എന്ന ആരാധകരുടെ വിശേഷണത്തിലേക്ക് കൊണ്ടെത്തിച്ചത് ഈ ഗാനമാണ്.