To advertise here,

ടൊയോട്ട എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ആദ്യം വരുന്ന പേര് 'ഇന്നോവ'യാണ്, പിന്നെ 'ഫോര്‍ച്യൂണറും'. വിപണിയറിഞ്ഞ് ഇറക്കുന്ന വാഹനങ്ങള്‍ ഹിറ്റാക്കാനുള്ള ടൊയോട്ടയുടെ ശ്രമം ഇതുവരെ വിജയിച്ചിട്ടുണ്ട്. 'അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡറി'നെ ഇറക്കി, ഇടത്തരം എസ്.യു.വി. വിഭാഗത്തില്‍ ഒരു അങ്കത്തിനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ ടൊയോട്ട. 'അര്‍ബന്‍ ക്രൂയ്സര്‍' എന്ന ചെറുഎസ്.യു.വി.യുടെ പേരിനൊപ്പം 'ഹൈറൈഡര്‍' എന്നുകൂടി ചേര്‍ത്തുള്ള പുതിയ എസ്.യു.വിയുടെ പുറത്തിറക്കല്‍ അടുത്തിടെയാണ് കമ്പനി നടത്തിയത്.