തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ രണ്ടര ഇരട്ടി  വോട്ടുകൾ കൂടി കിട്ടിയാൽ എൻ.ഡി.എ. ജയിക്കുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. 2011ൽ തൃക്കാക്കരയിൽ ഞങ്ങൾക്ക് 5,000 വോട്ടുകളാണ് ഉണ്ടായിരുന്നത്. 2016ൽ അ‌തിൽ നാലിരട്ടി വർധനയുണ്ടായി. പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലും ആ വോട്ടുവിഹിതം നിലനിർത്താനായി. അ‌തിന്റെ രണ്ടര ഇരട്ടി വോട്ടുമതി വിജയിക്കാൻ. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും മണ്ഡലത്തിൽ തനിക്കുള്ള വ്യക്തിപരമായ സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ അ‌ത് സാധ്യമാണെന്നും അ‌ദ്ദേഹം പറഞ്ഞു.

To advertise here,