വെള്ള ഷർട്ടും മുണ്ടും ധരിച്ച് നഗരം ചുറ്റുന്നവർ, ഭൂരിഭാഗവും ഖാദി തന്നെ. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തിരുവനന്തപുരം നഗരം ഖാദിയിൽ പുതഞ്ഞിരിക്കുകയാണ്, എങ്ങും ഖാദി മയം. മന്ത്രിമാർക്കും എംഎൽഎമാരും തിരുവനന്തപുരത്ത് തുടരുന്നതിന് പുറമെ അവരുടെ അനുയായികളും ഒപ്പമുണ്ട്. എല്ലാവരും പുത്തൻ ഖാദി വസ്ത്രങ്ങൾ വാങ്ങുന്ന തിരക്കിലാണ്. ഡസൻ കണക്കിന് ഖാദി വസ്ത്രങ്ങൾ വാങ്ങാനായി എത്തുന്നവരും മറ്റിടങ്ങളിലേയ്ക്ക് വാങ്ങി കൊണ്ടുപോകുന്നവരും കുറവല്ല. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്‌ട്രീസ് കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രാമോദ്യോഗ് ഭവനിൽ രാഷ്ട്രീയക്കാരുടെ വൻതിരക്കാണ്. കുറച്ചു ദിവസത്തിവുള്ളിൽ കച്ചവടം കുത്തനെ കൂടിയിട്ടുമുണ്ട്.

To advertise here,