ടെക് ലോകത്ത് ശ്രദ്ധ നേടുകയാണ് ഓപ്പണ്‍ എ.ഐയുടെ 'ചാറ്റ്ജിപിടി' (ChatGPT) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഉത്തരം നല്‍കാന്‍ പ്രാപ്തമാണ് ഈ ചാറ്റ്‌ബോട്ട്. ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതാനും കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെയുള്ള കഴിവ് ചാറ്റ്ജിപിടിക്കുണ്ട്. ഭാവിയില്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് വന്‍സ്വീകാര്യത നേടുമെന്നാണ് ടെക് ലോകത്തെ പ്രതീക്ഷകള്‍. 

To advertise here,

ചാറ്റ്ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് നിര്‍മിക്കാന്‍ ചില കമ്പനികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന് കടുത്ത വെല്ലുവിളിയായി ഈ ചാറ്റ്‌ബോട്ട് മാറുമെന്നും വാദങ്ങളുണ്ട്. ചാറ്റ്ജിപിടി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും വിദഗ്ദര്‍ മുന്നോട്ട് വെക്കുന്നുണ്ട്.