കൺകെട്ടിയ നീതിദേവതയ്ക്ക് മുന്നിൽ ഉൾക്കാഴ്ച കൊണ്ട് വിധി പറയാൻ താന്യ
കേരള ജുഡീഷ്യൽ സർവീസസ് പരീക്ഷയിലെ റാങ്ക് നേട്ടത്തോടെ 100 ശതമാനം കാഴ്ചപരിമിതിയുള്ള കേരളത്തിലെ ആദ്യ ജഡ്ജിയാകാനൊരുങ്ങുകയാണ് കണ്ണൂർ സ്വദേശിനി താന്യ നാഥൻ. കാഴ്ചപരിമിതിയുള്ളവർക്ക് അവസരം നൽകണമെന്ന 2025 ലെ സുപ്രീം കോടതി വിധിയുടെ പിൻബലത്തിലാണ് ഈ ഇരുപത്തിനാലുകാരി ചരിത്രം കുറിച്ചത്. കണ്ണൂർ സർവകലാശാലയിൽനിന്ന് 2024-ൽ എൽഎൽ.ബി. ഒന്നാംറാങ്ക് നേടി അഡ്വ.കെ.ജി സുനിൽകുമാറിന് കീഴിൽ പ്രാക്ടീസ് ചെയ്യവേയാണ് താന്യയുടെ നേട്ടം. മാങ്ങാട് ശ്രീഅദിത്രിയിൽ പ്രവാസി ജഗന്നാഥന്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്. അഭിഭാഷകയിൽ നിന്ന് നീതിപീഠത്തിന്റെ പടവുകൾ കയറുന്ന താന്യ നാഥൻ സംസാരിക്കുന്നു.
Content Highlights: Tanya Nathan, with 100% visual impairment, makes history as Kerala`s first judge. Learn about her inspiring journey and judicial service exam rank.
Published: 13 Feb 2026, 07:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented