സ്ഥാനാർഥി നിർണയം മുതൽ ശ്രദ്ധാകേന്ദ്രമായിരുന്നു ഇടവക്കോട് വാർഡിലെ ബിജെപി സ്ഥാനാർഥി സ്വാതി സുരേഷ്. ബോക്സിങ്ങിലും കിക്ക് ബോക്സിങ്ങിലും വുഷുവിലുമെല്ലാം മിന്നും പ്രകടനം നടത്തി ദേശീയ തലത്തിൽ നേട്ടങ്ങൾ കൊയ്ത നാടിൻ്റെ അഭിമാന താരമെന്ന ലേബലിലാണ് സ്വാതി മത്സരിക്കാൻ ഇറങ്ങിയത്. ഒടുവിൽ എൽഡിഎഫിൻ്റെ 40 കൊല്ലത്തെ ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറുമായി.

To advertise here,

ജനസേവനത്തിനൊപ്പം തൻ്റെ പരിശീലനവും മുടക്കാതെ മുന്നോട്ട് പോവുകയാണ് ഈ യുവ കൗൺസിലർ. കോളേജ് മുതൽ രാഷ്ട്രീയത്തിൽ സജീവമായ സ്വാതി അച്ഛൻ്റെ ആഗ്രഹ പ്രകാരം ടീച്ചറായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ക്ഷണിച്ചപ്പോൾ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ലെന്ന് പറയുകയാണ് സ്വാതി.