കൂലി വേണ്ട ജോലി മതി, സ്‌കൂളിൽ ഇന്നും ആദ്യമെത്തും കുട്ടികളുടെ സ്വന്തം ഗിരിജേച്ചി
കോഴിക്കോട് ആർ.കെ.മിഷൻ സ്‌കൂളിൽ ഗിരിജയെന്നൊരു സ്‌കൂൾ പ്യൂണുണ്ട്. പറയാൻ പ്രത്യേകതകളേതുമില്ലാത്ത ഒരു സാധാരണ സ്‌കൂൾ പ്യൂൺ. ചിലർക്ക് ജോലി ജീവിക്കാനുള്ള മാർഗം മാത്രമാണെങ്കിൽ ഗിരിജേച്ചിക്ക് അതങ്ങനെ അല്ല. ജോലിയാണ് ജീവിതം. 33 വർഷത്തെ സേവനമവസാനിച്ച് 2022-ൽ പിരിയുമ്പോൾ ഗിരിജേച്ചി സ്‌കൂൾമാനേജ്‌മെന്റിനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ആരോഗ്യമുള്ള കാലം വരെ ജോലി ചെയ്യാനുള്ള അനുവാദം.
സന്തോഷത്തോടെ മാനേജ്‌മെന്റ് ആ ആവശ്യം അംഗീകരിച്ചു. പക്ഷേ, പിന്നീടവർ പറഞ്ഞ കാര്യമാണ് അവരെ അവരാക്കിയത്. 'എനിക്ക് ശമ്പളം വേണ്ട. ജോലി ചെയ്യാനുള്ള അനുവാദം മതി.' ഇന്നും ആർ.കെ മിഷൻ സ്‌കൂളിൽ ആദ്യമെത്തി അവസാനം പോകുന്നയാൾ ഗിരിജേച്ചിയാണ്. ജോലികൾ കൃത്യമായി ചെയ്യും. ബാക്കി സമയം ഉച്ചഭക്ഷണമുണ്ടാക്കുന്നതിൽ സഹായിക്കും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.
Content Highlights: School Peon Girija RK Mission School Calicut
Published: 05 Sept 2023, 01:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented