വയനാട്ടിലെ ലക്കിടിയിൽ ഒരു ഗോത്ര പൈതൃക ഗ്രാമമുണ്ട്. 'എൻ ഊര്' എന്ന് പേരുള്ള ഈ ഹെറിറ്റേജ് വില്ലേജിൽ കേരളത്തിൽ അധിവസിക്കുന്ന വിവിധങ്ങളായ ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളുമൊക്ക ഒരു കുടക്കീഴിലെന്നപോലെ നമുക്ക് അനുഭവിച്ചറിയാനാകും. 

To advertise here,

കുറിച്യ, പണിയ, കാട്ട്നായ്ക്ക അങ്ങനെ നീളുന്ന ഗോത്രവിഭാഗങ്ങളുടെ മെച്ചപ്പെട്ട ജീവിതവും പുനരധിവാസവുമൊക്കെ 'എൻ ഊര്' ലക്ഷ്യമിടുന്നുണ്ട്. സുഗന്ധഗിരിക്കുന്നിലെ 25 ഏക്കറിൽ പരന്നുകിടക്കുന്ന ഇവിടെ നിലവിൽ ട്രൈബൽ എംപോറിയം, ട്രൈബൽ മാർക്കറ്റ്, കരകൗശല കളരി തുടങ്ങി വ്യത്യസ്തങ്ങളായ പദ്ധതികളാണുള്ളത്. മനം മയക്കുന്ന വയനാടിന്റെ പ്രകതിഭം​ഗിയും എൻ ഊരിലെ ​​ഗോത്രപൈതൃക കാഴ്ചകളും നമുക്കൊന്ന് കണ്ടുവരാം.