വെള്ളക്കെട്ടിൽ തണുത്തുവിറച്ചു നിന്ന കമ്മട്ടിപ്പാടത്തെ വയോധിക സെലിന് സുമനസ്സുകളുടെ സഹായപ്രവാഹം. സെലിനെ ഏറ്റെടുക്കാൻ തയ്യാറായി ആലുവയിൽ നിന്നുള്ള സംഘടനയും കോട്ടയത്തെ സ്‌നേഹക്കൂടും സന്നദ്ധത അറിയിച്ച് കമ്മട്ടിപ്പാടത്തെത്തി. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി നൽകുമെന്ന് സെലിന്റെ വീട്ടിലെത്തിയ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി
സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണൻ അറിയിച്ചു. സെലിന് പതിനായിരം രൂപയുടെ സാധനങ്ങളും അദ്ദേഹം കൈമാറി.

To advertise here,

ചൊവ്വാഴ്ച കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിൽനിന്നും അഭയം തേടി അലഞ്ഞ സെലിന്റെ ദുരവസ്ഥ മാതൃഭൂമി ഡോട്ട് കോമാണ് പുറംലോകത്തെ അറിയിച്ചത്. ജീർണാവസ്ഥയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധിക വീടുകളിൽ ജോലിചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. മുട്ടറ്റം വെള്ളത്തിൽനിന്ന് 'എനിക്ക് നിക്കാൻ പറ്റണില്ല, തണുത്ത് വിറയ്ക്കുകയാണ്' എന്നുപറഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയ സെലിന്റെ വാർത്ത പുറത്തുവന്നതോടെ നിരവധി വ്യക്തികളും സംഘടനകളുമാണ് സഹായവുമായി എത്തിയിരിക്കുന്നത്