കല്ലുവും മാത്തുവും... പരസ്പരം കൊണ്ടും കൊടുത്തും ചളിയടിച്ചും മലയാളിയുടെ ഹൃദയത്തില്‍ കസേര വലിച്ചിട്ടിരുന്ന്, 'ഒരു നാരങ്ങാവെളളം ഇങ്ങ് പോരട്ടേ' എന്നുപറഞ്ഞ 'അവതാര'ക കോംബോ. ഉരുളയ്ക്കുപ്പേരി പോലുളള കൗണ്ടറുകള്‍ക്കൊപ്പം രാജ് കലേഷിന്റെയും മാത്തുക്കുട്ടിയുടെയും സൗഹൃദത്തിന്റെ കെമിസ്ട്രിക്ക് പിന്നില്‍ വേറെയും ചില സംഗതികളുണ്ട്.

To advertise here,

അതിലൊന്ന് യാത്രയാണെങ്കില്‍ മറ്റൊന്ന് കല്ലുവിന്റെയും മാത്തുവിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ 'നല്ല വിശപ്പിന്റെ അസുഖമാണ്'. ആലുവയിലെ ഗ്രാന്റ് ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനൊപ്പം ഈ തീറ്റക്കൊതിയന്മാരുടെ രുചിക്കഥകളും കേള്‍ക്കാം...മാത്തുവിനും കല്ലുവിനും ഒപ്പമുള്ള രുചി തേടി യാത്രയുടെ മുഴുവന്‍ രൂപം ഗൃഹലക്ഷ്മി ഓണപ്പതിപ്പില്‍ വായിക്കാം.