'ഇനിയും ഉയരങ്ങളില്‍ എത്തട്ടെ അവിടെ നിന്നും താഴോട്ട് ചാടട്ടെ'. ഒരു കുട്ടി ഇന്റര്‍നെറ്റില്‍ ഫുട്‌ബോള്‍ മാച്ച് ജയിച്ചതിന് താഴെ വന്ന കമന്റാണിത്. എന്താവും കമന്റിട്ടയാള്‍ ഇതുകൊണ്ടുദ്ദേശിച്ചത്. ഉദ്ദേശമെന്താണെങ്കിലും ഒന്നാന്തരം ടോക്‌സിസിറ്റിയാണിത്. ഇത്തരം ടോക്‌സിക് ബിഹേവിയറുകളുടെ അതിപ്രസരം സാമൂഹിക മാധ്യമങ്ങളിലാകെ കാണാം.

To advertise here,

ക്യാന്‍സല്‍ കള്‍ച്ചര്‍

അപ്രിയരായിട്ടുള്ള ആളുകളെയോ കൂട്ടത്തെയോ അംഗീകരിക്കാതെ ബോയ്‌കോട്ട് ചെയ്യുക അല്ലെങ്കില്‍ അവര്‍ക്കുള്ള പിന്തുണ പിന്‍വലിക്കുക എന്നതാണ് ക്യാന്‍സല്‍ കള്‍ച്ചര്‍. ഇത്തരം ക്യാന്‍സല്‍ കള്‍ച്ചറില്‍ പലരുടെയും കരിയര്‍ പോലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കി ഒരു മനുഷ്യനെ അയാളിട്ട പോസ്റ്റിന്റെ ഉള്ളടക്കം പോലും മനസിലാക്കാതെ ഇകഴ്ത്തുമ്പോള്‍ അയാളിലുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ഒരു പോസ്റ്റ് ഇടാന്‍ പോലും മടിക്കുന്ന തരത്തിലേക്ക് അഗാധമായ ഭയം ഇത് നേരിടുന്ന ആളെ പിന്നീട് പിടി കൂടും  

ഡോക്‌സിങ്

മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരുടെ വ്യക്തിഗത വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പ്രവണതയാണ് ഡോക്‌സിങ്. വീടിന്റെ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ മറ്റി വിവരങ്ങള്‍ എന്ത് വേണമെങ്കിലുമാകാം. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ സ്വകാര്യതയെ ആകെ ബാധിക്കുന്നതാണ് എന്നിരുന്നാലും ചിലപ്പോഴൊക്കെ ഡോക്‌സിങ് നല്ലതിനായും ഉപയോഗിക്കാം. തെറ്റ് ചെയ്ത ഒരാളെ നിയമ വെളിച്ചത്തിലേക്ക് കൊണ്ട് വരാനും ഇവ ഉപയോഗിക്കാം. നിയമവിരുദ്ധമായ പ്രവൃത്തികളെ ഇത്തരത്തില്‍ മുന്നില്‍ കൊണ്ട് വരുന്നതിനോടൊപ്പം തന്നെ പലപ്പോഴും നിരപരാധികളും ഇതില്‍ പെട്ട് പോകാറുണ്ട്.  ഉത്കണ്ഠ, വിഷാദം, പിടിഎസ്ഡി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാം.  

ഗേറ്റ് കീപ്പിങ്

ഒരാള്‍ക്ക് ഒരിടത്തിലേക്ക് വരുന്നതിന് പരിധി വെക്കുന്ന പ്രവൃത്തിയാണ് ഗെയിറ്റ് കീപ്പിങ്. വ്യക്തികളുടെ ആശയ സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന തരത്തിലാണ് ഈ പ്രവൃത്തികള്‍ നടക്കുക. ഉദ്ദാഹരണത്തിന് ഒരു വ്യക്തി ഒരു ഓണ്‍ലൈന്‍ കൂട്ടത്തിന്റെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ മുന്‍വിധിയുടെ ഭാഗമായി ശരിയായ കാരണങ്ങളില്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നു. ഗേറ്റ് കീപ്പിങ് ടോക്‌സിക് ആഈകുമ്പോല്‍ സാമൂഹിക മാധ്യമങ്ങളില്‍ നില്‍ക്കുന്ന ഓരോ കമ്മ്യുണിറ്റിയും പാലിക്കേണ്ട പല മര്യാദകളും പാലിക്കാതെ പോവുകയാണ്.

മുന്നറിയിപ്പ് ഇല്ലാതെ സെന്‍സിറ്റീവ് കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്

ഫ്‌ളാഷ് ഫോട്ടോഗ്രാഫിയെ ഭയക്കുന്നവരുണ്ട്. ചിലര്‍ക്ക് വയലന്‍സുള്ള വീഡിയോകള്‍ കാണാന്‍ ഇഷ്ടപ്പെട്ടുവെന്ന് വരില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ള കണ്ടന്റുണ്ടാക്കുക എന്നത് പ്രായോഗികമല്ല.അതേസമയം സെന്‍സിറ്റീവായ കണ്ടന്റുകള്‍ക്ക്് വാര്‍ണിങ്ങ് വെക്കുക എന്ന സാമൂഹിക മാധ്യമ സംസ്‌കാരം നമ്മലുണ്ടാക്കിയെടുക്കേണ്ടതുണ്ട്.. സെന്‍സീറ്റീവ് കണ്ടന്റാണെന്ന് മുന്‍കൂട്ടി പോസ്റ്റിന് മുന്നേ പറഞ്ഞ് കഴിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് അതൊരു ബുദ്ധിമുട്ടായി വരില്ല.

വെര്‍ച്യു സിഗ്നലിങ്

നല്ലത് ചെയ്താല്‍ നല്ല്ത് കിട്ടുമെന്നൊക്കെ പറഞ്ഞ് കൊണ്ട് നന്മ പരത്തുന്ന നന്മമരങ്ങളുടെ കാര്യത്തില്‍ ഒട്ടു കുറവില്ല സാമൂഹിക മാധ്യമങ്ങളില്‍. ഇത് തീര്‍ത്തും ലൈക്കിനും കമന്റിനും വേണ്ടിയാകുമ്പോള്‍ വെര്‍ച്യു സിഗ്നലായി മാറുന്നു. ലാഭവും ചൂഷണം ഇതില്‍ ഉള്‍പ്പെടുന്നു.  ഉദ്ദാഹരണത്തിന് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ പ്രസിദ്ധമായ ടാഗ് കൂട്ടിച്ചേര്‍ത്ത് ലൈക്ക് വാരി കൂട്ടന്നവരില്‍ ചിലര്‍ക്ക് അതിന്റെ അര്‍ത്ഥം പോലും അറിയില്ല. 

കണ്ടന്റിനായി ട്രാജഡിയെ ഉപയോഗിക്കുന്നത്

വെര്‍ച്യു സിഗ്‌നലിങ് പോലെ തന്നെ വളരെ ഗുരുതരമായ ഓണ്‍ലൈന്‍ ടോക്സിക്ക് ബിഹേവിയറാണ് ഇതും. മറ്റുള്ളവര്‍ക്കുണ്ടാകുന്ന ദുരന്തത്തെ വ്യൂസിനും ലൈക്കിനും വേണ്ടി പോസ്റ്റ് ചെയ്ത് ആനന്ദം കണ്ടെത്തുന്ന  ഒരു വിഭാഗമുണ്ട്. ഇസിരകള്‍ കൂടുതല്‍ ഇരവത്കരിക്കപ്പെടുകയും അവരുടെ സ്വകാര്യത ബംഗിക്കപ്പെടുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്.

ക്രൂരമാകുന്ന പ്രാങ്കുകള്‍

ഹേയ് ഇതൊരു പ്രാങ്കല്ലെ കൂടുതല്‍ എന്ത് സംഭവിക്കാനാണ് എന്ന് പറഞ്ഞ് പല സീരീയസ് കാര്യങ്ങളും പ്രാങ്കായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പല തരത്തിലുള്ള ടോക്സിക് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ട്. 2010 ഓട് കൂടിയാണ് പല പ്രാങ്ക് ചാനലുകളും പ്രാങ്ക്സ്റ്റെറുകളും യൂട്യൂബില്‍ ഉടലെടുക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് കണക്കിലധികം ഫോളോവേഴ്സുമുണ്ട്. പക്ഷേ ശാരീരിക ഉപദ്രവവും മാനസിക ബുദ്ധിമുട്ടുകളും വരുത്തിവെക്കുന്ന പ്രാങ്കുകള്‍ തികച്ചും ടോക്സിക്കാണ്. വിനോദത്തിന്റെ പേരില്‍ വ്യക്തികളെ ഹനിക്കുന്ന പ്രാങ്കുകളുടെയും അത് ചെയ്യുന്നവരുടെയും എണ്ണം കൂടി വരുന്നു. പേഴ്സണല്‍ കാര്യങ്ങള്‍ ആരാഞ്ഞ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആളുകളെ പ്രാങ്ക് ചെയ്യുമ്പോള്‍ ആ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്ന മാനോഭാവമല്ലായിരിക്കും വ്യക്തികളുടെ മനസില്‍. സഹായിക്കാന്‍ ത്യയാറായ മനുഷ്യര്‍ പ്രാങ്കുകള്‍ക്ക് വിധേയമാകുമ്പോള്‍ മയഥാര്‍ഥം സഹായം ലഭിക്കേണ്ട ഘട്ടങ്ങളില്‍ ഇവര്‍ രണ്ടാമതൊന്നു ചിന്തചിക്കുന്ന അവസ്ഥ സംജാതമാകുന്നു. പ്രാങ്കുകള്‍ സാമൂഹിക വിരുദ്ധമാവാതെ നോക്കേണ്ടതുണ്ട്.

കുരുക്കിലാക്കുന്ന എഐ

എഐയുടെ വരവ് ലോകത്തുണ്ടാക്കിയ മാറ്റം ചില്ലറയല്ല. സമയലാഭമാമ് അതിന്റെ ഏറ്റവും സവിഷേശമായ ഗുണഗണങ്ങളിലൊന്ന്. എന്നിരുന്നാലും ചില ദോഷവശങ്ങളും കാണാതെ പോകരുത്. പണ്ട് ഇന്റര്‍നെറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക്  അത് ചിത്രമായാലും വ്ലോഗ് പോലുള്ളവയായാലും അവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു ഇടമായിരുന്നുവെങ്കില്‍ ഇന്ന് അതിന് അവര്‍ക്ക് ഭയമാണ്. കാരണം എഐ ഉപയോഗിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ക്രെഡിറ്റ് പോലും നല്‍കാതെ ആളുകള്‍ ഇവ കരസ്ഥമാക്കി അവരുടെ ഫീഡില്‍ പോസ്റ്റ് ചെയ്ത് കാണാറുണ്ട്. ഇത് മാത്രമല്ലാതെ കൂടുതലും സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ടുള്ള പോണോഗ്രാഫിക്ക് ഡീപ്പ് ഫേക്ക് വീഡിയോകളും ഇന്റനെറ്റില്‍ എഐ സഹായത്തോടെ കൂടുതലായി കണ്ട് വരുന്നു. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍ നേരിട്ട് ഇന്റര്‍നെറ്റില്‍ ഇടുകയോ അല്ലെങ്കില്‍ അത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നതോ കൂടി വരുന്നതായി കാണുന്നു. ഇത് ഇരകളില്‍ വൈകാരികമായും മാനസികമായും ട്രോമയില്‍ തള്ളിയിടുമെന്നത് തീര്‍ച്ച. കൂടാതെ ഇരയുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രവൃത്തികള്‍ കളങ്കമേര്‍പ്പെടുത്തുന്നു. ജോലി നഷ്ടപ്പെടാനും എന്തിനേറെ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലും വഴിവെക്കുന്നു.

Inshort: Explore the rising issue of online toxicity, including cancel culture, doxing, gatekeeping, and AI-generated deepfakes. Learn about their impact and how to combat them.