ശബരിമല ക്ഷേത്രത്തിൻറെ മിനിയേച്ചർ മാതൃക നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഏറ്റുമാനൂർ പേരൂർ സ്വദേശി സന്തോഷ്. കേരളത്തിലെ പ്രശസ്തമായ ദേവാലയങ്ങൾ, വണ്ടികൾ എന്നിവയുടെ എല്ലാം മിനിയേച്ചർ രൂപം സന്തോഷ് നിർമിച്ചിട്ടുണ്ട്. മൂന്നുമാസം സമയമെടുത്താണ് ശബരിമല ക്ഷേത്രത്തിൻറെ മിനിയേച്ചർ രൂപം പൂര്‍ത്തിയാക്കിയത്‌. ഫോം ഷീറ്റ്,  പി വി സി പൈപ്പ് എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

To advertise here,

അർത്തുങ്കൽ പള്ളിയുടെ മിനിയേച്ചർ രൂപമാണ് സന്തോഷിപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ശബരി എക്സ്പ്രസ് , ടൈറ്റാനിക്,  ഡബിൾ ഡെക്കർ ബസ് എന്നിവയാണ് സന്തോഷ് നിർമിച്ച മറ്റ് മിനിയേച്ചർ രൂപങ്ങൾ. ഏറ്റുമാനൂരിൽ സ്റ്റിക്കർ കട നടത്തുന്ന സന്തോഷ് ഒഴിവ് സമയങ്ങളിലാണ് മിനിയേച്ചർ നിർമ്മാണത്തിനായി സമയം കണ്ടെത്തുന്നത്. കഴിഞ്ഞ 10 വർഷമായിട്ട് മിനിയേച്ചർ നിർമാണത്തിൽ സജീവമായ സന്തോഷ് ചിത്രരചന സംഗീതസംവിധാനം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.