വീട്ടുകാർ പഠിക്കാനല്ല പറഞ്ഞത്, വരയ്ക്കാൻ; മാളവിക വരച്ച ചിത്രങ്ങൾ 10-ാം ക്ലാസ് പാഠപുസ്തകത്തിൽ വരെ
പത്താം ക്ലാസ് പരീക്ഷയെഴുതി ഹൈസ്കൂൾ വിട്ടിറങ്ങും മുൻപ് താൻ വരച്ച ചിത്രങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ അച്ചടിച്ചതിന്റെ ആഹ്ലാദത്തിലാണ് മാളവിക. കേരള വിദ്യാഭ്യാസവകുപ്പിന്റെ പത്താം ക്ലാസ് മലയാളം പാഠപുസ്തകത്തിന്റെ പരിഷ്കരിച്ച പുസ്തകങ്ങളിലാണ് മാളവിക വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. കേരള പാഠാവലിയിൽ എഴുത്തച്ഛന്റെ ‘കഥകളതിമോഹനം’ എന്ന ആദ്യപാഠത്തിലും ടി.പത്മനാഭന്റെ ‘മണ്ണും മനുഷ്യനും’ എന്ന പാഠത്തിലും അടിസ്ഥാനപാഠാവലിയിൽ ‘ഏകോദരസോദരർ’ എന്ന യൂണിറ്റിലും മാളവികയുടെ വരകൾ ഇടംനേടി.
നാവായിക്കുളം കടമ്പാട്ടുകോണം എസ്‌കെവി എച്ച്എസിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കൽ, കൊല്ലായിൽ യുപി സ്കൂൾ അധ്യാപിക കെ.വി.അനിത ദമ്പതിമാരുടെ മകളാണ് മാളവിക. മജീഷ്യനും ഷാഡോഗ്രാഫറുമായ സഹോദരി ഗോപിക തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാംവർഷ ജേണലിസം വിദ്യാർഥിനിയാണ്.
In Short: Malavika, a Class 10 student from Kerala, made her mark by contributing illustrations to the revised Malayalam textbook, with her artwork featured across iconic lessons. She is the daughter of educators and belongs to a creatively gifted family.
Content Highlights: Malavika is overjoyed as her illustrations have been featured in the revised Malayalam Class 10 text
Published: 17 Apr 2025, 05:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented