മാലാഖമാരുടെ കട. പേരുപോലെ തന്നെ ദൈവത്തിൻ്റെ മാലാഖമാരുടെ കടയൊരുങ്ങിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിൽ.ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായാണ്  കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വി കെയർ സെന്റർ  ഏയ്ഞ്ചൽസ് ഷോപ്പ് എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.

To advertise here,

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്കെത്തിക്കാനുള്ള വേറിട്ട ആശയമാണ് എയ്ഞ്ചൽസ് ഷോപ്പിന് പിന്നിൽ. കാഞ്ഞിരപ്പള്ളി പുളിമാവിൽ നല്ല സമറായൻ ആശ്രമത്തോട് ചേർന്നുള്ള വി ഫാം സ്കൂളിന്റെ ഭാഗമായാണ് എയ്ഞ്ചൽസ് ഷോപ്പെന്ന മാലാഖ മാരുടെ കട തുറന്നിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിക്കുന്ന വിവിധ തരത്തിലുള്ള .കരകൗശല വസ്തുക്കൾ ഡിറ്റർജന്റുകൾ മെഴുകുതിരി അവർ വളർത്തുന്ന നാടൻ പച്ചക്കറി, മത്സ്യങ്ങൾ, നാടൻ ഭക്ഷണ പദാർഥങ്ങൾ  തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിൽപ്പന നടത്തുവാനായാണ് എയ്ഞ്ചൽസ് ഷോപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.