മഹീന്ദ്രയുടെ വാഹന നിരയിലെ കോംപാക്ട് എസ്‌യുവി മോഡലായ എക്‌സ്‌യുവി 3XO-യുടെ പുതിയ പതിപ്പാണ് REV X. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ പതിപ്പ് ഫീച്ചറുകള്‍ കൊണ്ടും സ്റ്റൈല്‍ കൊണ്ടും റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാണ്. മഹീന്ദ്ര XUV 3XO റെഗുലര്‍ മോഡല്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നുണ്ടെങ്കില്‍ റെവ് എക്‌സ് പതിപ്പില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 1.2 ലിറ്റര്‍ TCMPFi പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 8.94 ലക്ഷം രൂപ മുതല്‍ 9.44 ലക്ഷം രൂപ വരെയും TGDi പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 11.79 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

 

To advertise here,