ആലപ്പുഴ,കൊല്ലം, കോട്ടയം എന്നിങ്ങനെ മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലം, രാഷ്ട്രീയത്തെ സ്വാധീനിക്കും വിധം സാമുദായിക ചേരുവകളും കെട്ടുപിണഞ്ഞുകിടക്കുന്ന മാവേലിക്കര.കോണ്‍ഗ്രസിന്റെ ത്രിവര്‍ണം പാറിയ തിരഞ്ഞെടുപ്പ് ജയങ്ങള്‍ക്കാണ് മാവേലിക്കര ഏറെയും സാക്ഷിയായത്. തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പിലും തന്നെ പാര്‍ലമെന്റിലേക്ക് വണ്ടി കയറ്റിവിട്ട മണ്ഡലം ഇക്കുറിയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫിന്റെ കൊടിക്കുന്നില്‍ സുരേഷ്. ഇടതിനോട് പൂര്‍ണമായും ഇടഞ്ഞു നില്‍ക്കുന്ന മണ്ഡലമല്ല മാവേലിക്കര. ആ ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാര്‍ഥി സി.എ അരുണ്‍കുമാര്‍. മാവേലിക്കര മാറ്റമാഗ്രഹിക്കുന്നുവെന്നും അത് തനിക്ക് വോട്ടാകും എന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് അദ്ദേഹം. മോദി ഗ്യാരന്റി തുണയ്ക്കുമെന്ന ഉറപ്പില്‍ വന്‍ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ബൈജു കലാശാല.

To advertise here,