ഒറ്റക്കൈയിൽ സൈക്കിളോടിച്ച് മലപ്പുറം മുതൽ കർദൂംഗ് ലാ വരെ ; ഇത് ഫായിസിന്റെ അത്ഭുതയാത്ര
ഫായിസിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ദൂരങ്ങളും ഉയരങ്ങളും തലകുനിച്ചു. മലപ്പുറം മൂന്നിയൂരിൽ നിന്ന് ഒറ്റക്കൈയിൽ ഹാൻഡിൽ നിയന്ത്രിച്ച് ഫായിസ് ചവിട്ടിക്കയറിയത് രാജ്യത്തിന്റെ നെറുകയിൽ. ജന്മനാ ഒരു കൈ ഇല്ലാതിരുന്ന ഫായിസ് ഫർഹാനെന്ന പ്ലസ്ടു വിദ്യാർഥി സൈക്കിളിൽ ലഡാക്കിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ ആഗ്രഹം പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ ഫായിസ് 4500 ഓളം കിലോമീറ്റർ പിന്നിട്ട് ലോകത്തെ ഏറ്റവും ഉയരംകൂടിയ റോഡ്, 18,330 അടി ഉയരത്തിലുള്ള കർദുംഗ് ലാ പാസിൽ ചവിട്ടിക്കയറി.
Published: 24 Sept 2021, 01:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented