കെട്ടഴിച്ച് കെട്ടുവള്ളങ്ങൾ നീങ്ങിത്തുടങ്ങുന്നു, പുതുപ്രതീക്ഷയിൽ കുമരകത്തെ വിനോദ സഞ്ചാര മേഖല
ടൂറിസം കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചതോടെ കുമരകത്തെ വിനോദ സഞ്ചാര മേഖല ഉണർന്നു തുടങ്ങി. ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി തുടങ്ങിയതോടെ മാസങ്ങൾക്ക് ശേഷം ഹൗസ് ബോട്ടുകൾ ചലിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സഞ്ചാരികൾക്ക് സുരക്ഷിതയാത്ര ഒരുക്കുമെന്ന് ഹൗസ് ബോട്ട് ഉടമകൾ ഉറപ്പുനൽകുന്നു.
കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പരമാവധി ജീവനക്കാർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. റിസോർട്ടുകളിലും സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ കായൽ സൗന്ദര്യം നുകരാൻ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്നുവർഷമായി പല കാരണങ്ങൾ കൊണ്ട് വിനോദസഞ്ചാരമേഖല അടച്ചിട്ടതോടെ നിരവധി ജീവിതങ്ങളാണ് വഴിയാധാരമായത്.
Published: 08 Aug 2021, 08:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented