ടിടിഇ ലാളിച്ചു വളർത്തിയതായിരുന്നു, ഇന്ന് സ്റ്റേഷനിൽ അവൻ ഒറ്റക്കാണെങ്കിലും എല്ലാരുമുണ്ട് !
കണ്ണിൽ വിഷമം തടംകെട്ടി നിൽക്കുകയാണ്. ആരെയോ കാത്തുള്ള ഇരിപ്പ്. തീവണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ഓടിച്ചെല്ലും. വണ്ടി പതിയെ നീങ്ങുമ്പോൾ ഓടിക്കയറാൻ നോക്കുന്ന ആളുകളുടെ പുറകെ കുരച്ചുകൊണ്ട് ഓടും. അവരെ വണ്ടിയിൽ കയറാൻ അനുവദിക്കില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാഴ്ചയാണിത്.
മരിച്ചുപോയ തന്റെ യജമാനനെ കാത്തിരിക്കുന്ന ജപ്പാനിലെ 'ഹാച്ചിക്കോ'യെ ഓർമിപ്പിക്കും പ്ലാറ്റ്ഫോമിൽ നിർവികാരനായി ഇരിക്കുന്ന ഈ നായ. യാത്രക്കാരും റെയിൽവേ ജീവനക്കാരും കൊടുക്കുന്ന പേഡയാണ് പ്രിയ ഭക്ഷണം. കുറേ വർഷങ്ങൾക്ക് മുൻപ് സ്റ്റേഷനടുത്ത് താമസിച്ചിരുന്ന ടിടിആർ സ്നേഹിച്ചു വളർത്തിയതാണ്. അതുകൊണ്ടാവാം സ്റ്റേഷൻ വിട്ട് പോകാൻ ഈ നായ മടിക്കുന്നത്.
InShort | A loyal pet dog at Kozhikode Railway Station has captured the hearts of dog lovers and train passengers alike. Reminiscent of Japan's famous Hachiko, this dog waits on Platform 1, chasing after slow-moving trains, barking at those trying to board. It was once cared for by a TTR who lived nearby, and now it remains at the station, enjoying treats from railway staff and travelers.
Content Highlights: kozhikode hachiko, the lovable dog
Published: 22 Aug 2024, 08:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented