ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തിപ്പിടിച്ച ദിവസം. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.

To advertise here,

അന്ന് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പലര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ പരിക്ക് പതിവായപ്പോള്‍ ടീമില്‍ അവസരം ലഭിച്ച താരമാണ് കീര്‍ത്തി ആസാദ്. മാതൃഭൂമിയോട് ലോകകപ്പ് ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹം...