ഐസിസി ഏകദിന ലോകകപ്പ് ട്രോഫി പര്യടനം കൊച്ചി മാതൃഭൂമി ഓഫീസിലെത്തിയപ്പോൾ കാണാനെത്തിയവരുടെ ഉള്ളിൽ ക്രിക്കറ്റിനോടുള്ള ആവേശമായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മുതൽ 12 വരെയായിരുന്നു ട്രോഫി മാതൃഭൂമി ഓഫീസിലുണ്ടായിരുന്നത്. ട്രോഫി കാണാനും ഫോട്ടോയെടുക്കാനും ക്രിക്കറ്റ് പ്രേമികളുടെ വലിയ തിരക്കായിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം ട്രോഫി കാണാനെത്തി.
 

To advertise here,