ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടാം അങ്കത്തിനായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്സിന്റെ ആഡംബര എം.പി.വി. മോഡലായ കാര്‍ണിവല്‍ വീണ്ടുമെത്തി. ലിമോസിന്‍ എന്ന ഒറ്റ  വേരിയന്റില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 63.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ആദ്യവരവില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് കാര്‍ണിവല്‍ എത്തിച്ചിരുന്നതെങ്കില്‍ ഇത്തവണ സി.ബി.യു. റൂട്ട് വഴിയാണ് ഈ ആഡംബര എം.പി.വി.എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ മറ്റൊരു എം.പി.വി. മോഡലുകളിലും കണ്ടുശീലിച്ചിട്ടില്ലാത്ത ഫീച്ചറുകളുമായാണ് കാര്‍ണിവല്‍ ആദ്യമെത്തിയത്. എന്നാല്‍, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് പ്രതീക്ഷിച്ച വില്‍പ്പന നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഈ വാഹനം നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍, ഒരുവര്‍ഷത്തിനിപ്പുറം വീണ്ടുമെത്തുന്ന ഈ വാഹനത്തിന് മുന്‍ പതിപ്പിനെക്കാള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

To advertise here,

In Short | Kia Motors has reintroduced its luxury MPV, the Carnival, in India with the Limousine variant.