സ്ത്രീകളുടെ കണ്ണീരൊപ്പാനായി സർക്കാർ‌ കെെകൊണ്ട ധീരമായ തീരുമാനം, ചാരായ നിരോധനത്തിന് യുഡിഎഫ് ചാർത്തിയ വിശേഷണം ഇതായിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ ആ ചരിത്രപരമായ തീരുമാനത്തിന് 30 വർഷം തികയുകയാണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിന് ആയിരുന്നു സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പിലാക്കിയത്. വ്യാജ രീതിയിൽ വാറ്റുന്ന ചാരായം മൂലം കേരളത്തിൽ നിരവധി വിഷമദ്യ ദുരന്തങ്ങൾ സംഭവിച്ചിരുന്നു. വ്യാജമദ്യം മൂലം സാമൂഹികമായും സാമ്പത്തികമായും പ്രയാസങ്ങൾ ഉണ്ടായി. ചാരായത്തിന് ആരോഗ്യപരമായുള്ള ദൂഷ്യവശങ്ങൾ ഏറെയായിരുന്നു.

To advertise here,