നാല് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയുമ്പോൾ പലരും അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടും എങ്ങനെ ശരീരം ഇത്ര ഫിറ്റായി സൂക്ഷിക്കുന്നു എന്നാണ് അവർക്ക് അതിശയം, അവരോട് ഞാൻ പറയും ഇത് ഞാൻ നേടിയെടുത്തതാണെന്ന്..പറയുകയാണ് ചാലക്കുടി സ്വദേശിനിയായ ജലീറ്റ ജോസ്.പ്രീ ആൻഡ് പോസ്റ്റ് നേറ്റൽ എക്സസൈസ് സ്പെഷ്യലിസ്റ്റായ ജലീറ്റയുടെ ഫിറ്റ്നസിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. എങ്കിലും നിശ്ചയദാർഢ്യവും സ്വന്തം ശരീരത്തെ സ്നേഹിക്കാനുള്ള മനസുമുണ്ടെങ്കിൽ ഏതൊരാൾക്കും ഫിറ്റ് ആയി ജീവിക്കാമെന്ന് പറയുന്നു ജലീറ്റ. ചാലക്കുടിയിൽ ഹാപ്പി ഫിറ്റ് മോം എന്ന പേരിൽ ഒരു ഫിറ്റ്നസ് സ്റ്റുഡിയോ നടത്തുന്ന ജലീറ്റയുടെ ഓൺലൈൻ കോഴ്സിനും ആൾക്കാരേറെ.

To advertise here,

നാല് കുട്ടികളായിക്കഴിഞ്ഞും തന്റെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നതിൽ താൻ വിട്ടുവീഴ്ച്ച ചെയ്തില്ലെന്ന് പറയുന്നു ജലീറ്റ. പാലു കുറയുമെന്നും ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്ക് ഫിറ്റ്നസ് പിന്നെയാകാമെന്ന് പറഞ്ഞ തന്റെ അമ്മയോടടക്കം വഴക്കിട്ടാണ് താൻ ഇന്ന് കാണുന്ന ഫിറ്റ് മോം ആയി മാറിയതെന്നും തന്നെപോലെയുള്ള അമ്മമാർക്ക് സഹായമായും തനിക്ക് സ്വന്തം കാലിൽ നിൽക്കാനും സാധിച്ചതെന്നും അഭിമാനത്തോടെ ജലീറ്റ പറയുന്നു.