ഗോളിലെ ലങ്കയായിരുന്നില്ല, കൊളംബോയിലേത്. ഫോളോ-ഓൺ ചെയ്യപ്പെട്ടിട്ടും അസാമാന്യ പോരാട്ടവീര്യത്തോടെ ലങ്ക കളിച്ചു. അത് തകർക്കാൻ ഇന്ത്യയുടെ പേരുകേട്ട ബൗളിങ്ങിനായില്ല. വിജയത്തോളം പോന്ന സമനിലയോടെ ലങ്ക മടങ്ങുമ്പോൾ തിരിച്ചടി ഇന്ത്യക്കാണ്. പരമ്പര നേടിയ സന്തോഷമല്ല, മറിച്ച് ജയിക്കാനാവാത്തതിന്റെ നിരാശയാണ് ഗില്ലിനും സംഘത്തിനും. പരമ്പര തൂത്തുവാരാനാവാതെ വന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റു. മാത്രമല്ല, മത്സരത്തിൽ ലങ്കയെ ഫോളോ-ഓണിനയച്ച ഇന്ത്യയുടെ തീരുമാനവും വിമർശിക്കപ്പെടുകയാണ്. ഫോളോ-ഓണിനയക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങണമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ആ വിമർശനങ്ങൾക്ക് പക്ഷേ ഗില്ലിന് കൃത്യമായ മറുപടിയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ള വഴികളെന്തെല്ലാം?

To advertise here,