ഇത് അതുലിന്റെ സ്വന്തം ബ്രാന്‍ഡ്, ഇലക്ട്രിക് ബൈക്ക് സ്വന്തമായി നിര്‍മിച്ച് 21-കാരന്
സ്വന്തമായി മൂലധനം സമാഹരിച്ച്, ഡിസൈന്‍ ചെയ്ത്, വീട്ടില്‍ തന്നെ ഒരു ഇലക്ട്രിക് ബൈക്ക് നിര്‍മിച്ചിരിക്കുകയാണ് എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ അതുല്‍ വിനോദ്. ബൈക്ക് കാണുന്നവര്‍ 'ഇതേത് ബ്രാന്‍ഡ്?' എന്ന് അമ്പരക്കുമ്പോള്‍ ഇതെന്റെ സ്വന്തം ബ്രാന്‍ഡാണെന്ന് അതുല്‍ പറയും. അത്രമാത്രം പെര്‍ഫെക്ഷനുണ്ട് അതുലിന്റെ ഹോം മെയ്ഡ് ബൈക്കിന്.
പത്താംക്ലാസ്സ് മുതല്‍ തുടങ്ങിയതാണ് സ്വന്തമായി ഒരു ബൈക്ക് ഒരുക്കാനുള്ള അതുലിന്റെ ശ്രമം. ഡിസൈനൊക്കെ അന്നേതന്നെ വരച്ചുതുടങ്ങി. എസ്എസ്എല്‍സി പാസായ ശേഷം തന്റെ താല്‍പര്യം മുന്നോട്ടു കൊണ്ടുപോകാന്‍ കളമശ്ശേരി പോളിടെക്‌നിക്കില്‍ ചേര്‍ന്നു. പിന്നീട് ഡ്രോയിങ് പഠിപ്പിച്ചും, ഇന്‍ക്യുബേറ്ററും ഡ്രോണും ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചുനല്‍കിയും മറ്റും സമാഹരിച്ച പണംകൊണ്ടാണ് ഈ ഇരുപത്തൊന്നുകാരന്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് തന്റെ സ്വപ്നം വേഗത്തില്‍ സഫലമാക്കാന്‍ സഹായിച്ചതെന്ന് ഈ യുവാവ് പറയുന്നു. ബൈക്കില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അതുല്‍ ഇപ്പോള്‍.
inshort-A 21-year-old builds his own electric bike from scratch, showcasing impressive design & engineering skills. Learn about his journey!
Content Highlights: Home-Built Electric Bike: Young Man`s Dream
Published: 17 Sept 2025, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented