പ്രതിയുടെ പ്രായം പരി​ഗണിക്കാതെയാണ് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു‌. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടുവെന്നും ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞുവെന്നുമായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മയുടെ പ്രതികകരണം. വിധിയിൽ പ്രതികരിച്ച് പോലീസ് ഉദ്യോ​ഗസ്ഥരും ഷാരോണിന്റെ കുടുംബവും സാധാരണക്കാരായ ജനങ്ങളും

To advertise here,