ഇന്ത്യൻ അത്ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച 15-കാരി; ഓർമകളിലേക്ക് ജി വസന്തകുമാരി
പറക്കും സിങ്ങായ മിൽഖ സിങ്ങിനും മുൻപേ, പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്കും മുൻപേ ഇന്ത്യൻ അത്ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഒരു കായികതാരമുണ്ട്. മലയാളിയായ ജി. വസന്തകുമാരി. 1958-ലും '60-ലുമായിരുന്നു മിൽഖയുടെ അത്യുജ്ജ്വലപ്രകടനം. അതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ 1957 ഫെബ്രുവരി 10-ന് ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ദേശീയ അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ ഹൈജമ്പ് പിറ്റിലായിരുന്നു വസന്തകുമാരിയും ചരിത്രവുമായുള്ള മുഖാമുഖം. 1954-ൽ ഇസ്രയേലുകാരി ക്രൊസ് അഹുവ സ്ഥാപിച്ച 5.1 അടി (1.55 മീറ്റർ) എന്ന ഏഷ്യൻ റെക്കോഡിന് ഒപ്പമെത്തിക്കൊണ്ടാണ് 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന വസന്തകുമാരി ഇന്ത്യൻ അത്ലറ്റിക്സിന് പുതിയ ദിശാബോധം നൽകിയത്. ഇന്നിപ്പോൾ 84-ാം വയസ്സിലും ആ ചരിത്ര നിമിഷം വസന്തകുമാരി ഇന്നലെയെന്നപോലെ ഓർക്കുന്നു
Content Highlights: Discover the inspiring story of G. Vasanthakumari, the Kerala athlete who equaled an Asian record long before Milkha Singh and P.T. Usha
Published: 08 Mar 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented