അവിശ്വസനീയമായിരുന്നു തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി ബിഷപ്പിനെതിരേ ഒരു കന്യാസ്ത്രീ നടത്തിയ നിയമ പോരാട്ടം. തെരുവിലിറങ്ങിയും കോടതി കയറിയുമെല്ലാം അവർ നീതി തേടി. ഭക്ഷണവും മരുന്നും വസ്ത്രവുമെല്ലാം മഠത്തിൽ തടയപ്പെട്ടു. ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് പണ്ടെന്നോ പഠിച്ച് മറന്ന തയ്യലിനെ കൂട്ടുപിടിച്ചത്. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സ്റ്റാൻഡ് ബൈ മീ എന്ന വസ്ത്ര ബ്രാൻഡുമായി ഇന്ന് ജീവിതം തിരികെ പിടിക്കുകയാണ്. ബിഷപ്പിനെതിരേ കേസുമായി മുന്നോട്ട് പോയതോടെയാണ് ഇവരുടെ ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കിയത്. ഫ്രാങ്കോ മുളക്കലിനെതിരേ പോരാടിയ സിസ്റ്റർ റാണിറ്റ്, അൻസിറ്റ, ആൽഫി എന്നിവർ മാത്രമാണ് ഇന്ന് കുറുവിലങ്ങാട് മഠത്തിലുള്ളത്. അതിജീവിതയെ പിന്തുണച്ചിരുന്ന മറ്റ് മൂന്ന് പേർ സന്യാസ ജീവിതം അവസാനിപ്പിച്ച് മഠം വിട്ടു. ഇന്ന് രണ്ട് ജീവനക്കാരുമായി സ്റ്റാൻഡ് ബൈ മീ എന്ന വസ്ത്ര ബ്രാൻഡുമായി തങ്ങളുടെ ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയാണ് ഇവർ.

To advertise here,