
ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി സ്റ്റീൽ നിർമാതാക്കളായ കള്ളിയത്ത് ടിഎംടി ദേശീയ എൻജിനീയേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 15 -ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (കുസാറ്റ്) സെമിനാറുകൾ സംഘടിപ്പിച്ചു. എൻജിനീയേഴ്‌സ് ഡേയുടെ ഭാഗമായി, ഭാവിയിലെ എൻജിനീയർമാരായി കണക്കാക്കപ്പെടുന്ന സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികൾക്കായി ഗ്രീൻ സ്റ്റീലിന്റെ ഗുണങ്ങളും പ്രാധാന്യവും വ്യവസായ മേഖലയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കള്ളിയത്ത് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരിയിലെ കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിൽ സെമിനാറുകൾ നടത്തിയത്.
പ്രീമിയം ടിഎംടി ബാറുകളുടെ മുൻനിര നിർമാതാക്കളും വിതരണക്കാരും, ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീൽ നിർമാണ കമ്പനിയുമായ കള്ളിയത്ത് ഗ്രൂപ്പ് പരിസ്ഥിതി സംരക്ഷണവും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും മുൻനിർത്തിയാണ് സ്റ്റീൽ നിർമിക്കുന്നത്. കള്ളിയത്തിന്റെ ഗ്രൂപ്പിന്റെ 'പ്രോജക്ട് ഗ്രീൻ കോർ' കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് അഭിമാനകരമായ വമ്പൻ പദ്ധതിയാണ്. ഗ്രൂപ്പിന്റെ 510 കോടിയുടെ, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ടെക്‌നോളജി ടിഎംടി പ്ലാന്റാണ് പ്രോജക്ട് ഗ്രീൻ കോർ. പാലക്കാട് കാഞ്ചിക്കോട് കിൻഫ്ര പാർക്കിലാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും ആഗോളതലത്തിൽ നിർണായക ചർച്ചയായി മാറുന്ന സാഹചര്യത്തിൽ, പരിസ്ഥിതി സൗഹൃദപരവുമായ വ്യവസായ ഉൽപ്പാദന രീതികൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. സ്റ്റീൽ വ്യവസായത്തിലും ഈ മാറ്റത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന പ്രധാന ആശയമാണ് ഗ്രീൻ സ്റ്റീൽ. ഇരുമ്പയിരിന്റെ ഖനനം ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ ലഭ്യതയിലും ഉപയോഗത്തിലും ഭാവിയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, കുറഞ്ഞ കാർബൺ പുറന്തള്ളലോടെയും കൂടുതൽ സുസ്ഥിരമായ രീതിയിലും ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ സ്റ്റീലിന് വലിയ സാധ്യതകളാണുള്ളത്.
വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, മത്സരങ്ങൾ
നിർമാണ മേഖലയുമായി അടുത്ത ബന്ധമുള്ള സിവിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് ഭാവിയിലെ നിർമാണ സാങ്കേതികവിദ്യകളെക്കുറിച്ചും സുസ്ഥിര വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാറുകൾ സംഘടിപ്പിച്ചത്. ഗ്രീൻ സ്റ്റീലിന്റെ ആശയം, അതിന്റെ ആവശ്യകത, പരമ്പരാഗത സ്റ്റീലുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലെ പങ്ക്, നിർമാണ മേഖലയിൽ അതിന്റെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് വിശദമായ അറിവ് നൽകി.
സെമിനാറിന് ശേഷം വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനവും സർഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിച്ചു. 'സസ്‌റ്റെയ്‌നബിൾ ഫ്യൂച്ചർ' പോലെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബിൽഡിങ് ഡിസൈൻ ബ്ലൂപ്രിന്റുകളിൽ നൽകിയിരിക്കുന്ന പിഴവുകൾ കണ്ടെത്തുന്ന മത്സരങ്ങളും ഇതിൽ ഉൾപ്പെട്ടു. മത്സരങ്ങളിലെ വിജയികൾക്ക് യഥാക്രമം 10,000, 5,000, 2,500 രൂപയുടെ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. അക്വീൽ അഫ്രാസ് ഒന്നാം സമ്മാനം നേടി. കള്ളിയത്ത് ഗ്രൂപ്പ് സെയിൽസ് ഹെഡ് സിബു ജോർജും കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. ജോബ് തോമസും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിദ്യാർഥികളുടെ അക്കാദമിക് അറിവിനൊപ്പം വ്യവസായ മേഖലയിലെ പ്രായോഗിക പരിചയവും വർധിപ്പിക്കുന്നതിനായി 2-3 മാസം വരെ സ്‌റ്റൈപെൻഡോടുകൂടിയ ഇന്റേൺഷിപ്പ് അവസരങ്ങളും കള്ളിയത്ത് ഗ്രൂപ്പ് നൽകും. സെമിനാറിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതോടൊപ്പം, വ്യവസായ മേഖലയെ നേരിട്ട് പരിചയപ്പെടുന്നതിനായി ഇൻഡസ്ട്രി വിസിറ്റും കള്ളിയത്ത് ഗ്രൂപ്പ് സ്‌പോൺസർ ചെയ്തു. സുസ്ഥിരമായ നിർമാണ മേഖലയ്ക്കും പരിസ്ഥിതി സൗഹൃദമായ വ്യവസായ വളർച്ചയ്ക്കും നേതൃത്വം നൽകാൻ കഴിയുന്ന പുതിയ തലമുറ എൻജിനീയർമാരെ വാർത്തെടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി കള്ളിയത്ത് ഗ്രൂപ്പിന്റെ ഈ സംരംഭം മാറി.
കള്ളിയത്ത് ടിഎംടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് -
Content Highlights: Kalliyath TMT organized seminars and competitions at CUSAT for Engineers Day., Focused on educating final year civil engineering students about green steel and sustainable construction., Introduced Project Green Core, South India's first green technology TMT plant in Palakkad., Provided cash prizes, certificates, and internship opportunities for students.
Published: 16 Sept 2026, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
