മിക്ക വീടുകളിലും സുലഭമായുണ്ടാവുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. പഴം കഴിക്കുന്നതിനും ചില രീതികളുണ്ടെന്നു പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. വേനൽക്കാലത്ത് ശരിയാംവണ്ണം പഴം കഴിക്കേണ്ട അഞ്ചു രീതികൾ പങ്കുവെക്കുകയാണ് റുജുത. </p> <p>രാവിലെ പഴം കഴിക്കുന്നതുവഴി മൈഗ്രെയ്നും അസിഡിറ്റിയും കാലുകളുടെ കടച്ചിലും അകറ്റാമെന്നു പറയുന്നു റുജുത. ഇടനേരത്ത് കഴിക്കുന്നതു വഴി ഊർജം കൂടുതൽ അനുഭവപ്പെടുകയും പാലിനോ പഞ്ചസാരയ്ക്കോ ഒപ്പം കഴിക്കുകവഴി തലവേദനയും മൈഗ്രൈയ്നും പമ്പ കടക്കുമെന്നും റുജുത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പഴം കഴിക്കുകവഴി മലബന്ധം തടയാനാവും. ഇനി പഴം കൊണ്ടുണ്ടാക്കുന്ന മിൽക് ഷെയ്ക് വർക്കൗട്ടിനു ശേഷമുള്ള ഭക്ഷണമാക്കാമെന്നും റുജുത. </p>
Published: 11 Apr 2021, 05:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented