സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാള്‍ മുന്‍പ് വൈറലായ വീഡിയോ ആണ് വിദേശത്തുള്ള അക്രമകാരിയായ റോട്ട് വീലറും ഇങ്ങ് കേരളത്തിലെ പാപ്പം തിന്നാന്‍ കൈകൊട്ടി വീട്ടുടമസ്ഥയോട് കൊഞ്ചുന്ന റോട്ട് വീലറും. രണ്ടും വെച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നത്. വിദേശത്ത് പരിശീലനം നല്‍കുന്ന ആക്രമണകാരിയായ റോട്ട് വീലറിനെയും പാപ്പം തിന്നാന്‍ കൈകൊട്ടുന്ന ഡോറയെയും താരതമ്യപ്പെടുത്തിയ ട്രോളുകളും, 'അല്ലപിന്നെ മലയാളികളോടാ കളി..' എന്ന തരത്തിലുള്ള അടിക്കുറിപ്പുകളും. തൃശ്ശൂര്‍ മതിക്കുന്ന് ക്ഷേത്രത്തിന് സമീപത്ത് പൊന്നൂക്കര ചക്കാലപ്പറമ്പില്‍വീട്ടിലെ 'ഡോറമോള്‍' അവിടുത്തെ ഓമനയാണ്..  രജനിക്ക് മകളും... 

To advertise here,