പൈതൃക കലയായി യുനസ്‌കൊ അംഗീകരിച്ച ആദ്യ ഭാരതീയ കലാരൂപമാണ് കൂടിയാട്ടം. ഒരു കാലത്ത് ചാക്യാര്‍, നമ്പ്യാര്‍ വിഭാഗത്തില്‍പ്പെട്ട കലാകാരന്‍മാര്‍ അഭ്യസിച്ചിരുന്ന ഈ കല ഇന്ന് മറ്റു ജാതിയിലുള്ള കലാകാരന്‍മാരും പഠിച്ച് തുടങ്ങിയെങ്കിലും ഇത് കൂത്തമ്പലങ്ങളില്‍ അവതരിപ്പിക്കാനുള്ള അവസരം ഈ കലാകാരന്‍മാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ജാതിയുടെ പേരിലുള്ള ഈ വിവേചനം അവസാനിപ്പിച്ച് കൂത്തമ്പലങ്ങള്‍ എല്ലാ കലാകാരന്‍മാര്‍ക്കും വേണ്ടി തുറന്ന് കൊടുക്കണമെന്നാണ് മറ്റ് ജാതി വിഭാഗങ്ങളില്‍പ്പെട്ട കലാകാരന്‍മ്മാരുടെ ആവശ്യം. കൂടിയാട്ടം എന്ന കലയുടെ നിലനില്‍പ്പിന് തന്നെ ജാതിഭ്രഷ്ട് ഭീഷണി ആകുന്നുണ്ടെന്നും കലാകാരന്‍മ്മാര്‍ പറയുന്നു. കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കൂടിയാട്ടം കലാകാരന്മാര്‍ പറയുന്നു

To advertise here,