ആവേശം നിറയ്ക്കുന്ന പല മത്സരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. നാട്ടിൽ നടക്കുന്ന പലതിലും പങ്കെടുത്തിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് ആരാധകർ ഏറെയുള്ള തീറ്റമത്സരം. വളരെ വ്യത്യസ്തമായ ഒരു തീറ്റമത്സരം നടന്നു ഫ്ളോറിഡയിൽ. ഞണ്ടുകളായിരുന്നു ഈ തീറ്റമത്സരത്തിലെ വിഭവം. കുറഞ്ഞ സമയത്തിൽ 25 കല്ല് ഞണ്ടുകളെ കഴിക്കണമെന്നതായിരുന്നു വ്യവസ്ഥ. മത്സരത്തിൽ 55-കാരൻ ജുവാൻ മല്ലെനാണ് വിജയിച്ചത്. 14 മിനിറ്റും 29 സെക്കൻഡുമെടുത്താണ് ജുവാൻ ലക്ഷ്യം നേടിയത്.

To advertise here,