ചോക്ലേറ്റിന്റെ സാധ്യതകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന കാലത്ത്, പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വദേശി ചോക്ലേറ്റുമായി എത്തിയ ഒരാളുണ്ട് കൊച്ചിയിൽ -കമാൻഡർ സി.ടി. കുരുവിള. രണ്ട് ദശാബ്ദത്തിലേറെ നീണ്ട നേവി സേവനത്തിനുശേഷം വർഷങ്ങളോളം ഗവേഷണം നടത്തിയാണ് ഇദ്ദേഹം 2001ൽ ചോക്ലേറ്റ് നിർമാണം ആരംഭിച്ചത്. 

To advertise here,

കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന കൊക്കോ ശേഖരിച്ചാണ് കുരുവിള സാറിന്റെ കൊക്കോക്രാഫ്റ്റ് എന്ന ബ്രാൻഡ് ചോക്ലേറ്റ് നിർമിക്കുന്നത്. നാഷണൽ ചോക്ലേറ്റ് ഡേയോട് അ‌നുബന്ധിച്ച് ചോക്ലേറ്റ് നിർമാണത്തിലേക്കും വിപണനത്തിലേക്കുമുള്ള തന്റെ യാത്രയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സുതുറക്കുകയാണ് അ‌ദ്ദേഹം