റോഡിലൂടെ കൂട്ടമായി കടൽത്തീരത്തേക്കുപോകുന്ന ഞണ്ടുകൾ... പെട്ടെന്ന് കാണുമ്പോൾ ചലിക്കുന്ന ചുവന്ന പരവതാനിപോലെ. റോഡുകളും, പാലങ്ങളും ഫ്‌ളൈ ഓവറുകളുമെല്ലാം ആ ചുവപ്പുകൊണ്ട് മൂടപ്പെടും. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ഇപ്പോൾ ചുവന്ന ഞണ്ടുകളുടെ ഘോഷയാത്ര നടക്കുന്ന കാലമാണ്. ലോകത്തെ വർഷാവർഷം അമ്പരപ്പിക്കുന്ന മനോഹര കാഴ്ച. 

ഒന്നും രണ്ടുമല്ല, അമ്പത് ലക്ഷത്തോളം ഞണ്ടുകളാണ് കടൽതീരം ലക്ഷ്യമാക്കി കാടുകളിൽ നിന്ന് ലോങ് മാർച്ച് നടത്തുക. തീരത്തെ മാളങ്ങളിൽ ഇണചേർന്ന് പ്രജനനം നടത്താനാണ് വർഷാവർഷമുള്ള ഈ യാത്ര. ഒറ്റ ദിവസം കൊണ്ട് എത്തുന്ന യാത്രകളല്ല. ദിവസങ്ങളേറെ എടുത്ത്  വീണുകിടക്കുന്ന ഇലകളും പഴങ്ങളും ആഹാരമാക്കി കൂട്ടമായി അവരങ്ങനെ നീങ്ങും. 

കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ക്രിസ്മസ് ഐലന്റ് ടൂറിസം അതോറിറ്റിയൂടെ സൈറ്റ് സന്ദര്‍ശിക്കുക

Content Highlights : The yearly crab migration takes place on Australia's Christmas Island